ബി.എസ്-6 എന്‍ജിനില്‍ മൂന്ന് സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി ഡ്യുക്കാട്ടി; വില 7.99 ലക്ഷം രൂപ മുതല്‍

 

Ducati Scrambler BS6

ഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രീമിയം ബൈക്കുകൾക്ക് ഏറ്റവുമിണങ്ങുന്ന വിളനിലാണ് ഇന്ത്യൻ നിരത്തുകൾ. അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പ്രീമിയം മോഡലുകൾ എല്ലാം ഇന്ത്യയിലുമെത്തുന്നുണ്ട്. മൂന്ന് റേഞ്ചുകളിലുള്ള സ്ക്രാംബ്ലർ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഈ കീഴ്വഴക്കം തുടരുകയാണ് ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി.

ഡ്യുക്കാട്ടിയുടെ മോട്ടോർസൈക്കിളുകളായ സ്ക്രാംബ്ലർ ഡാർക്ക്, സ്ക്രാംബ്ലർ ഐക്കൺ, സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോ എന്നിവയാണ് ബി.എസ്-6 എൻജിനിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ ബൈക്കുകൾക്ക് യഥാക്രം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ജനുവരി 28 മുതൽ ഈ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കും.

സ്ക്രാംബ്ലർ ഡാർക്ക്, ഐക്കൺ മോഡലുകളിൽ 803 സി.സി. എൽ-ട്വിൻ എൻജിനാണ് പ്രവർത്തിക്കുന്നത്. ഇത് 71 ബി.എച്ച്.പി.പവറും 66.2 എൻ.എം.ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം, സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോയിൽ 1079 സി.സി. എൻജിനാണ് നൽകിയിട്ടുള്ളത്. ഇത് 85 ബി.എച്ച്.പി.പവറും 88 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ആക്ടീവ്, സിറ്റി, ജേർണി എന്നീ മൂന്ന് റൈഡ് ബൈ വയർ റൈഡിങ്ങ് മോഡുകളാണ് സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോയിൽ നൽകിയിട്ടുള്ളത്. ആറ് സ്പീഡ് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. സെർവോ അസിസ്റ്റഡ് സ്ലിപ്പർ ഫങ്ഷൻ, വെറ്റ് മൾട്ടി ടൈപ്പ് വിത്ത് ഹൈഡ്രോളിക് കൺട്രോൾ സംവിധാനങ്ങളുള്ള ക്ലെച്ചും ഈ ബൈക്കിന്റെ ഹൈലൈറ്റാണ്.

ഡ്യുക്കാട്ടിയുടെ 62 യെല്ലോ കളർ സ്കീമിന് പുറമെ, ഡ്യുക്കാട്ടി റെഡ്, നിറത്തിലും സ്ക്രാംബ്ലർ ഡാർക്ക്, ഐക്കൺ മോഡലുകൾ എത്തുന്നുണ്ട്.ബി.എസ്-6 എൻജിനും കളർ അപഡേഷനും പുറമെ, പുതിയ സസ്പെഷൻ, കോർണറിങ്ങ് എ.ബി.എസ, പാട്ട് കേൾക്കാനും ഫോൺ ഉപയോഗിക്കാനും കഴിയുന്ന ഡ്യുക്കാട്ടി മൾട്ടി മീഡിയ സിസ്റ്റം എന്നിവയും ഈ ബൈക്കുകളിൽ നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

2020 Kawasaki W175 Cafe: All You Need To Know

More sporty, with many changes; The new R15 V4 starts at Rs 1.67 lakh

Know the real fuel economy of the Classic 350; This is what the experiments say