Posts

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തള്ളി.

Image
  ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിന് പിന്തുണ അറിയിച്ചപ്പോൾ മൂന്ന് ജഡ്ജിമാർ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഉൽപത്തേയുടെ തീരുമാനത്തിന്റെ ചരിത്രത്തിന് രാജ്യം സാക്ഷിയായി. ഇതുമൂലം 3-2 എന്ന വ്യത്യസ്ത വിധിയിൽ ഹർജികൾ തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കൗളും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമയ് കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ പ്രതിഷേധിക്കുകയും ഹർജി തള്ളുകയും ചെയ്തു. സ്വവർഗ വിവാഹം നഗര കേന്ദ്രീകൃതമല്ലെന്നും മുൻഗണനാ ഓപ്ഷനല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. വിവാഹത്തിന്റെ സാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ സമർപ്പിച്ച ഹർജികളിൽ പത്ത് ദിവസത്തെ വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വിഷയത്തിൽ എല്ലാ ജഡ്ജിമാർക്കും ഒരേ അഭിപ്രായമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ്: ഖട്ടർ അന്തിമ തീരുമാനം പ്രഖ്യാപിച്ചു

Image
 മാഞ്ചസ്റ്റർ - ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള തീരുമാനത്തിൽ ഖത്തറിന്റെ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി വിമർശനം നേരിട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് യുണൈറ്റഡ് ഉടമകൾ ക്ലബ്ബിനെ മാറ്റാനുള്ള നീക്കം തുടങ്ങിയിരുന്നു. ഷെയ്ഖ് ജാസ്മിനും ബ്രിട്ടീഷ് കോടീശ്വരൻ ജിം റാറ്റ്ക്ലിഫും ക്ലബ് ആദ്യം വാങ്ങിയവരിൽ ഉൾപ്പെടുന്നു. തുക പലതവണ മാറ്റാൻ വാഗ്ദാനം ചെയ്തു. എന്നാൽ അടുത്ത ദിവസങ്ങളിൽ പരിവർത്തന പ്രക്രിയ നിലച്ചിരിക്കുകയാണ്. നിലവിലെ ഉടമകളായ ഗ്ലൈസർ കുടുംബത്തിനെതിരെ കടുത്ത ആരാധക നീരസമുണ്ട്.  റാറ്റ്ക്ലിഫ് 1500 കോടി പൗണ്ട് നിക്ഷേപിക്കാൻ ഒരുങ്ങുകയും ക്ലബ്ബിന്റെ ഓഹരിയുടെ 25 ശതമാനം സ്വന്തമാക്കുകയും ചെയ്യുന്നു, ഇത് കാര്യങ്ങളുടെ ദിശയെ സൂചിപ്പിക്കുന്നു. 2005ൽ 79 കോടി പൗണ്ടിന് ഗ്ലേസർ കുടുംബം യുണൈറ്റഡിനെ വാങ്ങി. ഇപ്പോൾ ക്ലബ് വലിയ കടത്തിലാണ്. കഴിഞ്ഞ മാർച്ചിൽ ഇത് 97 കോടി പൗണ്ടിലെത്തി.  ക്ലബ്ബിന്റെ പൂർണ നിയന്ത്രണം വേണമെന്നായിരുന്നു ഷെയ്ഖ് ജാസിമിന്റെ നിലപാട്. കുടിശ്ശിക തീർക്കാൻ അദ്ദേഹം തയ്യാറായി. 5000 കോടി രൂപയുടെ കരാറാണ് അദ്ദേഹം ലക്ഷ്യമിടു

ഇന്ത്യയിലെ ആറാമത്തെ മാൾ തുറക്കാൻ ലുലു ഗ്രൂപ്പ്; ഒരുങ്ങുന്നത് വമ്പൻ നിക്ഷേപങ്ങൾ

Image
  കൊച്ചി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ, ഇന്ത്യയിലെ ആറാമത്തെ മാൾ ഈ ആഴ്ച തുറക്കും. ഹൈദരാബാദിൽ സെപ്റ്റംബര്‍ 27 നാണ് ലുലു മാള്‍ ആരംഭിക്കുന്നത്. രണ്ട് ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഹൈദരാബാദ് ലുലുവിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്. രാജ്യത്ത് ലുലു ഗ്രൂപ്പ് വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി ഹൈപ്പർമാർക്കറ്റുകളാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് മാളുകൾ ആരംഭിക്കുന്നതിനായി കൊച്ചിയിൽ 1,600 കോടി രൂപയും ലഖ്‌നൗവിൽ 2,000 കോടി രൂപയും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചതായാണ് റിപ്പോർട്ട്. അതേസമയം തമിഴ്‌നാട് സർക്കാരുമായുള്ള ധാരണാപത്രത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പിന്റെ ആദ്യ ഷോപ്പിംഗ് മാൾ ചെന്നൈയിൽ 2024-ൽ ആരംഭിക്കും. ഹൈദരാബാദ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ ആഴ്ച ആരംഭിക്കുന്ന ലുലു മാൾ. കുക്കട്ട്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മാളില്‍ ഹൈപ്പര്‍മാര്‍ക്കറ്റും ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയും ഒപ്പം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകളുമുണ്ടാകും. 5 സ്‌ക്രീൻ മൾട്ടിപ്ലക്‌സാണ് ഇവിടെയുള്ളത്. ഫുഡ് കോര്‍ട്ട്, പ്ലേ ഏരിയ എന

ഷൂട്ടിംഗില്‍ മെഡല്‍ പെയ്യുന്നു, രണ്ട് സ്വര്‍ണം, 11 മെഡല്‍

Image
ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ആഹ്ലാദ വെടി. ബുധനാഴ്ച മാത്രം ഷൂട്ടിംഗില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ ഇന്ത്യ ഏഴു മെഡലുകള്‍ നേടി. വനിതകളുടെ 50 മീ. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത്കൗര്‍ സംറയാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണക്കുതിപ്പിന് തുടക്കമിട്ടത്. ഈശ സിംഗും മനു ഭാക്കറും റിതം സംഗ്‌വാനുമുള്‍പ്പെട്ട 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനാണ് രണ്ടാമത്തെ സ്വര്‍ണം.  50 മീ. റൈഫിള്‍ ത്രീ പൊസിഷനില്‍ സിഫ്ത് കൗറിനു പിന്നില്‍ ഇന്ത്യയുടെ ആഷി ചൗക്‌സിക്ക് വെങ്കലം കിട്ടി. സിഫ്തിനും ആഷിക്കുമിടയില്‍ വെള്ളിയുമായി ചൈനയുടെ ഷാംഗ് ക്വിയോന്‍യൂ കയറി. സിഫ്ത് കൗറും ആഷിയുമുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെള്ളി നേടി. ഷോട് ഗണ്‍ സ്‌കീറ്റില്‍ കുവൈത്തിന്റെ അബ്ദുല്ല അല്‍റാഷിദിക്ക് പിന്നില്‍ ആനന്ദ് ജീത് സിംഗ് മറ്റൊരു വെള്ളി കരസ്ഥമാക്കി. അറുപതില്‍ അറുപതും സ്‌കോര്‍ ചെയ്ത അബ്ദുല്ല 2018 ല്‍ ഇന്ത്യയുടെ അംഗഡ് വീര്‍ സിംഗ് സ്ഥാപിച്ച ലോക റെക്കോര്‍ഡിനൊപ്പമെത്തി. ആനന്ദിന്റെ സ്‌കോര്‍ അമ്പത്താറാണ്. വനിതകളുടെ 25 മീ. പിസ്റ്റളില്‍ ഈശ സിംഗിനാണ് മറ്റൊരു വെള്ളി. ചൈനയുടെ ലിയു റൂയിക്കാണ് സ്വര്‍ണം. സ്വര്‍ണ സാധ്യതയുമായി മുന്നേറിയ മനു ഭാക്കറിന് അഞ

രാജ്‌കോട്ടില്‍ റെക്കോര്‍ഡ്, മിച്ചല്‍ 96 ന് പുറത്ത്

Image
രാജ്‌കോട് - ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റിന് 352 റണ്‍സെടുത്തു. രാജ്‌കോട് ഗ്രൗണ്ടിലെ റെക്കോര്‍ഡ് സ്‌കോറാണ് ഇത്. ഓസീസിനെ 352 ലൊതുക്കാനായത് ഇന്ത്യന്‍ ബൗളര്‍മാരുടെ നേട്ടം കൂടിയാണ്. ഇരുപത്തഞ്ചോവറില്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 പിന്നിട്ടിരുന്നു.  മികച്ച ബാറ്റിംഗ് പിച്ചില്‍ ഓസീസ് മുന്‍നിര ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തി. ഡേവിഡ് വാണറും (34 പന്തില്‍ 56) മിച്ചല്‍ മാര്‍ഷും (84 പന്തില്‍ 96) എട്ടോവറില്‍ 78 റണ്‍സിന്റെ അടിത്തറയിട്ടതോടെയാണ് ഓസീസ് അടിച്ചുതകര്‍ത്തത്. സ്റ്റീവ് സ്മിത്തുമൊത്ത് (61 പന്തില്‍ 74) മിച്ചല്‍ രണ്ടാം വിക്കറ്റില്‍ 19 ഓവറില്‍ 137 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്മിത്തും മാര്‍നസ് ലാബുഷൈനും (58 പന്തില്‍ 72) പിന്നീട് കടിഞ്ഞാണേറ്റെടുത്തു.  എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയിലേക്ക് വന്നു. അലക്‌സ് കാരി (19 പന്തില്‍ 11) ഗ്ലെന്‍ മാക്‌സ്‌വെല്‍ (5), കാമറൂണ്‍ ഗ്രീന്‍ (9) എന്നിവര്‍ തുടരെ പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് (22 പന്തില്‍ 19 നോട്ടൗട്ട്) പിടിച്ചുനിന്നത്.  ജസ്പ്രീത് ബുംറയും (10-0-81-3) ക

കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകും

Image
 കൊച്ചി-സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതല്‍ സെപ്തംബര്‍ 30വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റെന്നാളോടെ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. നാളെ മുതല്‍ സെപ്തംബര്‍ 30വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍ ക്യാപ്റ്റനെ നീക്കി ബംഗ്ലാദേശ്, ശ്രീലങ്കക്ക് പുതിയ നായകന്‍

Image
 ധാക്ക - ഈയിടെ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് ഒഴിവാക്കി. പരിക്ക് ഭേദമാവില്ലെന്ന ആശങ്ക കാരണമാണ് മുപ്പത്തിനാലുകാരനെ തഴഞ്ഞത്. ജൂലൈയില്‍ വിരമിച്ച തമീമിനെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന ഇടപെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. ന്യൂസിലാന്റിനെതിരായ കഴിഞ്ഞയാഴ്ചയിലെ മത്സരങ്ങളിലാണ് തമീം പിന്നീട് കളിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന തമീം ലോകകപ്പില്‍ എല്ലാ കളികളിലും പങ്കെടുക്കുന്ന കാര്യം ഉറപ്പ് നല്‍കിയില്ല. പൂര്‍ണ കായികക്ഷമതയുള്ളവര്‍ മാത്രം മതി ലോകകപ്പ് ടീമിലെന്ന് കോച്ച് ചന്ദിക ഹതുരസിംഗെയും ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും നിലപാടെടുത്തു. മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും സെഞ്ചുറിയടിച്ച ഏക ബംഗ്ലാദേശ് കളിക്കാരനാണ് തമീം.  ബംഗ്ലാദേശ് ടീം ലോകകപ്പിനായി ഇന്ന് ഗുവാഹത്തിയിലെത്തും. 29 ന് ശ്രീലങ്കക്കെതിരെയും ഒക്ടോബര്‍ രണ്ടിന് ഇംഗ്ലണ്ടിനെതിരെയും അവര്‍ക്ക് സന്നാഹ മത്സരങ്ങളുണ്ട്. ഒക്ടോബര്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെ ധര്‍മശാലയിലാണ് ആദ്യ ലോകകപ്പ് മത്സരം.  ഓള്‍റൗണ്ടര്‍ വണീന്ദു ഹസരംഗയും പെയ്‌സ്ബൗളര്‍ ദുഷ്മന്ത ചമീരയും ലോകകപ്പിനുള

കേരളത്തില്‍ 71പേര്‍ക്ക് ഡെങ്കിപ്പനി; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

Image
കോട്ടയം- സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്നലെ 71പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മരണം സ്ഥിരീകരിച്ചു. 185പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഇന്നലെ മാത്രം 26പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 13പേര്‍ക്ക് എലിപ്പനിയുമുണ്ട്.എംജി യൂണിവേഴ്സിറ്റിയില്‍ ഡെങ്കിപ്പനി പടരുന്ന പശ്ചാത്തലത്തില്‍, ഹോസ്റ്റലുകള്‍ 30 വരെ അടച്ചു. സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്സ് ഒഴികെ ബാക്കിയുള്ള ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായി. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും.

മണിപ്പൂരില്‍ കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

Image
  ന്യൂദല്‍ഹി - മണിപ്പൂരില്‍ കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മെയ്ത്തി വിഭാഗക്കരായ 17 ഉം 20 ഉം വയസുള്ള വിദ്യാര്‍ത്ഥികള്‍ ഹിജാം ലിന്തോയ്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നിവരെയാണ് സഘര്‍ഷാവസ്ഥക്കിടെ കഴിഞ്ഞ ജൂലൈ മുതല്‍ കാണാതായത്. കുട്ടികള്‍ മരിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തിരോധാന കേസ് സി ബി ഐ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചെന്ന സ്ഥിരീകരണമായത്. ഇതിനിടെ മണിപ്പൂരില്‍ നാലു മാസമായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കം പുനസ്ഥാപിച്ചു. ആക്രമസംഭവങ്ങള്‍ കുറഞ്ഞതും സാധാരണ നിലയിലേക്ക് ജനജീവിതം നീങ്ങിയതും കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് നിരോധനം നീക്കിയത്. കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ മെയ് മൂന്ന് മുതലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. 

വ്യാപാരിയുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്ക് അധികൃതരുടെ പീഡനം, കുടുംബം പോലീസില്‍ പരാതി നല്‍കി

Image
കോട്ടയം - വ്യാപാരി ആത്മഹത്യ ചെയ്തത് കര്‍ണ്ണാടക ബാങ്ക് അധികൃതരുടെ ഭീഷണി കാരണമാണെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കി. അയ്മനം കുടയംപടിയിലെ വ്യാപാരി കെ.സി ബിനു(50) വാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടയംപടി ജങ്ഷനില്‍ ചെരിപ്പ് കട നടത്തുകയായിരുന്നു ബിനു. ബാങ്കില്‍ നിന്നെടുത്ത് വായ്പയുടെ രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകള്‍ നന്ദന പറഞ്ഞു. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും നന്ദന വെളിപ്പെടുത്തി.