Posts

Showing posts with the label Ducati Scrambler BS6

ബി.എസ്-6 എന്‍ജിനില്‍ മൂന്ന് സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി ഡ്യുക്കാട്ടി; വില 7.99 ലക്ഷം രൂപ മുതല്‍

Image
  ക ഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രീമിയം ബൈക്കുകൾക്ക് ഏറ്റവുമിണങ്ങുന്ന വിളനിലാണ് ഇന്ത്യൻ നിരത്തുകൾ. അതുകൊണ്ടുതന്നെ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പ്രീമിയം മോഡലുകൾ എല്ലാം ഇന്ത്യയിലുമെത്തുന്നുണ്ട്. മൂന്ന് റേഞ്ചുകളിലുള്ള സ്ക്രാംബ്ലർ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഈ കീഴ്വഴക്കം തുടരുകയാണ് ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. ഡ്യുക്കാട്ടിയുടെ മോട്ടോർസൈക്കിളുകളായ സ്ക്രാംബ്ലർ ഡാർക്ക്, സ്ക്രാംബ്ലർ ഐക്കൺ, സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോ എന്നിവയാണ് ബി.എസ്-6 എൻജിനിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ ബൈക്കുകൾക്ക് യഥാക്രം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ജനുവരി 28 മുതൽ ഈ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കും. സ്ക്രാംബ്ലർ ഡാർക്ക്, ഐക്കൺ മോഡലുകളിൽ 803 സി.സി. എൽ-ട്വിൻ എൻജിനാണ് പ്രവർത്തിക്കുന്നത്. ഇത് 71 ബി.എച്ച്.പി.പവറും 66.2 എൻ.എം.ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം, സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോയിൽ 1079 സി.സി. എൻജിനാണ് നൽകിയിട്ടുള്ളത്. ഇത് 85 ബി.എച്ച്.പി.പവറും 88 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആക്ടീവ്, സിറ്റി, ജേർണി എന്നീ മൂന്ന് റൈഡ് ബൈ വയർ റ