Honor introduces 10x Lite smartphone; Price and features
ഹോണർ 10x ലൈറ്റ്: സവിശേഷതകൾ
ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസാണ് ഹോണർ 10x ലൈറ്റ്. ഈ പ്രോസസറിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് കിരിൻ 710 പ്രോസസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫേംവെയർ വിഭാഗത്തിൽ ഡിവൈസ് മാജിക് യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ മൊബൈൽ സേവനങ്ങൾ ഈ ഡിവൈസിൽ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
6.67 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളക്. 1080 x 2400 പിക്സൽ എഫ്എച്ച്ഡി+ റെസല്യൂഷനുള്ള ഈ ഡിസ്പ്ലെയുടെ സ്ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനമാണ്. ഫുൾവ്യൂ ഡിസ്പ്ലേയിൽ സെൽഫി ക്യാമറ പഞ്ച്-ഹോളിനുള്ളിലാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഇൻ-ഡിസ്പ്ലേ ക്യാമറ കട്ടൗട്ടിനുള്ളിൽ 8 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ സെറ്റപ്പിൽ നാല് സെൻസറുകളുണ്ട്, അതിൽ 48 എംപി പ്രൈമറി ലെൻസ്, എഫ് / 1.8 അപ്പർച്ചറോടെയാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെൻസറുകളും ഹോണർ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാതരം ഫോട്ടോകൾ എടുക്കാനും സഹായിക്കുന്ന ക്യാമറ സെറ്റപ്പ് തന്നെയാണ് ഇത്.4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമാണ് പുതിയ ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 4ജി മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് ഹോണർ 10 എക്സ് ലൈറ്റ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, വൈ-ഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്.ഹോണർ 10x ലൈറ്റ്: വില
ഹോണർ 10x ലൈറ്റ് സ്മാർട്ട്ഫോണിന് സൗദി അറേബ്യയിൽ 799 സൌദി റിയാൽ ആണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 16,000 രൂപയോളം വരും. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ ഡിവൈസ് എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ ഹോണർ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഈ ഡിവൈസ് മറ്റ് വിപണികളിലും ലോഞ്ച് ചെയ്തേക്കും. ഇന്ത്യൻ വിപണിയിൽ ഏറ്റവും ഉപയോക്താക്കളുള്ള മിഡ്റേഞ്ച് സെഗ്മെന്റിന് പറ്റിയ ഫോണാണ് ഇത് എന്നതിനാൽ കമ്പനി ഇന്ത്യയിൽ വൈകാതെ ഡിവൈസ് എത്തിക്കും.
Comments
Post a Comment
If you have any doubts. Please let me konw