Posts

Showing posts with the label Yamaha Fz 25 MotoGP Booking

എഫ്സെഡ് 25 മോൺസ്റ്റർ എനർജി മോട്ടോ ജിപി പതിപ്പുമായി യമഹ

Image
Yamaha FZ 25 monster energy moto GP edition  ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ എഫ്സെഡ് 25 മോഡലിൽ മോൺസ്റ്റർ എനർജി മോട്ടോ ജി പി പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1,37000 രൂപയോളമാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റാൻഡേർഡ് യമഹ FZ 25യുമായി എൻജിന്‍റെ കാര്യത്തിലോ, സൈക്കിൾ പാർട്‍സിന്റെ കാര്യത്തിലോ മോട്ടോജിപി എഡിഷൻ പതിപ്പിന് വ്യത്യാസം ഒന്നുമില്ല. എഫ്സെഡ് 25 മോഡലിലെ 249 സിസി എയർ കൂൾഡ്, എസ്ഒഎച്ച്സി ഫോര്‍ സ്‌ട്രോക്ക് സിംഗിൾ സിലിൻഡർ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 8,000 ആർ.പി.എമ്മിൽ 20.8 പി.എസ്. പരമാവധി പവറും 6,000 ആർ.പി.എമ്മിൽ 20.1 എൻ.എം. പരമാവധി ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. യമഹയുടെ റേസ് ബൈക്കുകൾ പോലെ കറുപ്പും നീലയും നിറങ്ങളുടെ ഡ്യുവൽ ടോൺ ആണ് FZ 25 മോട്ടോജിപി എഡിഷന്റെ ആകർഷണം. പെട്രോൾ ടാങ്ക്, ടാങ്ക് ഷ്റോഡുകൾ, സൈഡ് പാനലുകൾ എന്നിവിടങ്ങളിൽ ടീമിന്റെ പ്രധാന സ്പോൺസറായ മോൺസ്റ്റർ എനർജിയുടേയും മറ്റും ബ്രാൻഡിംഗും ചേർത്തിട്ടുണ്ട്. ജൂലായ് അവസാനത്തോടെ ഇന്ത്യയിൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പരിമിതമായ എണ്ണം മാ