Posts

Showing posts with the label Tvs ntorq 125

ഡിസ്‍നിയുമായി ചേര്‍ന്ന് ടിവിഎസ്, മാര്‍വല്‍ സൂപ്പര്‍ഹീറോ ലുക്കില്‍ പുത്തന്‍ എന്‍ടോര്‍ഖ്!

Image
രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കി. കൊച്ചി: എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സ്. പ്രശസ്‍തമായ മാര്‍വല്‍ സൂപ്പര്‍ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‍കൂട്ടറിനെ അവതരിപ്പിക്കുന്നത്.  ഇന്ത്യയിലെ ആദ്യത്തെ റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ (ആര്‍ടി-എഫ്‌ഐ) സാങ്കേതിവിദ്യയോടു കൂടിയ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക്കിന്റെ പ്രത്യേക സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് അവതരിപ്പിക്കാന്‍, ഡിസ്‌നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ബിസിനസുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  യഥാക്രമം അയണ്‍മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഇന്‍വിന്‍സിബ്ള്‍ റെഡ്, സ്‌റ്റെല്‍ത്ത് ബ്ലാക്ക്, കോംബാറ്റ് ബ്ലൂ എന്നിങ്ങനെ ആകര്‍ഷകമായ മൂന്നു വകഭേദങ്ങളോടെയാണ് സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് എത്തുന്നത്. ഓരോ മാര്‍വല്‍ സൂപ്പര്‍ ഹീറോകളുമായും ബന്ധപ്പെട്ട വ്യക്തമായ സൂക്ഷ്മതകളും ഉത്പന്ന രൂപ